For All Elephant Lovers....

Sunday, February 28, 2010

ആനയെ അടിക്കുന്നത് ചോദ്യം ചെയ്ത ഓട്ടോക്കാരെ വെട്ടി

കോലഞ്ചേരി: ആനയെ അടിക്കുന്നതുകണ്ട് ചോദ്യം ചെയ്ത ഓട്ടോത്തൊഴിലാളികളെ ആനപാപ്പാന്‍മാര്‍ വെട്ടിയും തല്ലിയും പരിക്കേല്പിച്ചു. പരിക്കേറ്റ് ഓട്ടോത്തൊഴിലാളികളായ കിങ്ങിണിമറ്റം പുളിയാനിക്കല്‍ മണിക്കുട്ടന്‍ (35), പാലക്കാമറ്റം നടുമോളയില്‍ സുനീഷ് (23), പെരിങ്ങോള്‍ തളങ്ങാട്ടില്‍ ഷിബു (30) എന്നിവരാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലുള്ളത്.ശനിയാഴ്ച വൈകീട്ട് 6ഓടെ ആയിരുന്നു സംഭവം. കോലഞ്ചേരിയില്‍ അര്‍മീനിയന്‍ ബാവയെ സ്വീകരിക്കുന്നതിനായി കൊണ്ടുവന്ന ആനയെ തിരികെ കൊണ്ടുപോകുമ്പോഴാണ് സംഭവം. കോലഞ്ചേരി വലിയപള്ളിയുടെ മുമ്പില്‍ കറുകപ്പിള്ളി റോഡിനോട് ചേര്‍ന്നുള്ള കുരിശുപള്ളിക്ക് സമീപം നിര്‍ത്തിയിരുന്ന ആനയെ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി വടികൊണ്ടും കത്തികൊണ്ടും പാപ്പാന്മാര്‍ ഉപദ്രവിച്ചു. ആന വലിയ ശബ്ദമുണ്ടാക്കി കരയുന്നതുകേട്ടുകൊണ്ട് അതുവഴിവന്ന ഓട്ടോത്തൊഴിലാളികള്‍ പാപ്പാന്മാരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ ഓട്ടോത്തൊഴിലാളികളെ ചീത്തവിളിക്കുകയും അവര്‍ക്കുനേരെ തിരിയുകയുമായിരുന്നു.മണിക്കുട്ടനെ കുത്തുകയും ഷിബുവിനെ കല്ലുകൊണ്ട് ഇടിക്കുകയും സുനീഷിനെ ആനവടികൊണ്ട് തല്ലുകയും ചെയ്തതായി ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. സംഭവശേഷം ആനപാപ്പാന്മാര്‍ ഓടിമറയുവാന്‍ ശ്രമിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ സ്വദേശികളായ രാജേഷ് (28), സന്തോഷ്(25) എന്നിവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. പ്രധാന പ്രതിയായ തുറവൂര്‍ സ്വദേശി രാഹുല്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഓട്ടോത്തൊഴിലാളികള്‍ ആനയെ കയറ്റിയ ലോറി തടയാന്‍ ശ്രമിച്ചെങ്കിലും പുത്തന്‍കുരിശ് പോലീസ് ഇടപെട്ട് ആനയെയും ലോറിയും വിട്ടയച്ചു. രാത്രി എട്ടുമണിയോടെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും പിരിഞ്ഞുപോയി. ഓട്ടോത്തൊഴിലാളികളായ എഴുപ്രം എടയക്കാട്ട് മണി (37), കിങ്ങിണിമറ്റം ഓമ്പാളയില്‍ സുനി (35) എന്നിവരെയും ആനപാപ്പാന്മാര്‍ മര്‍ദിച്ച് ആയുധം കാട്ടി ഓടിച്ചിരുന്നു. സംഭവത്തില്‍ എല്ലാഓട്ടോത്തൊഴിലാളി യൂണിയനുകളും പ്രതിഷേധിച്ചു.

1 comment:

nakuljacquet said...

Casino, Hotel & Spa at the Plaza Hotel, Downtown Las Vegas
The Plaza Hotel Casino & Spa 김제 출장샵 in Downtown Las Vegas is located close to the center of the Strip. The building offers an outdoor pool, 남양주 출장안마 a restaurant,  Rating: 4.7 · ‎10 reviews · ‎Price range: $31-60Is Casino, Hotel & Spa available in Downtown Las Vegas?How far is Casino, Hotel & 포천 출장샵 Spa 의정부 출장마사지 from the center of Las 양주 출장안마 Vegas?