For All Elephant Lovers....

Monday, February 22, 2010

പഴഞ്ചൊല്ലുകള്‍ !!!!



ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാലോ

ആന വലിയ ജീവിയാണ്. അതിനു പ്രകൃത്യാ കിട്ടിയിട്ടുള്ള വലിയ വായ് അതുപയോഗിക്കുന്നത് കണ്ടിട്ടൊരു ചെറിയ ജീവിയായ അണ്ണാന്‍ വായ് പൊളിച്ചാല്‍ അത്രയും വരില്ല. ഈ പദത്തിന്‍റെ വ്യംഗ്യാത്ഥം ഓരൊരുത്തര്‍ക്കും അവരവരുടെ കഴിവുകളുടെ പരിമിതികള്‍ ഉണ്ട്. മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് ശാരിയാവണമെന്നില്ല എന്നതാണ്. മറ്റുള്ളവരെ അനൂകരിക്കുക എന്നത്ഫാഷന്‍ വളരന്‍ സഹായിക്കുന്നുണ്ട്. പക്ഷേ അതിനും പറ്റിമിതികള്‍ ഉണ്ട്. മറ്റുള്ളവര്‍ മനുഷ്യരെ കൊല്ലുന്നു എന്നു കരുതി നാമെല്ലാം കൊല നടത്താറില്ലല്ലോ. നല്ലതെന്നു തോന്നുന്നതൂം നമ്മാല്‍ കഴിയുന്ന് കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. എങ്കിലും ഒരു മാതൃക ആധാരമാക്കി പ്രവര്‍ത്തിക്ക്കുന്നതും നിത്യമായ സാധനകൊണ്ട് അതു നേടുന്നതും നല്ലതു തന്നെ. നിത്യാഭ്യാസി ആനയെ എടുക്കും എന്ന ചൊല്ലും ഇവിടെ പ്രസക്തമാകുന്നു


അണ്ണാന്‍റെ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കണോ?

ജന്മനാ ലഭിക്കുന്ന സിദ്ധികള്‍ മറ്റാരും പഠിപ്പിക്കേണ്ടതില്ല

കാക്ക കുളിച്ചാല്‍ കൊക്കാകുമോ

ജന്മനാ കറുത്ത നിറമുള്ള കാക്ക പല പ്രാവശ്യം കുളിച്ചാലും കൂടുതല്‍ വെളുത്ത് കൊക്കിനേപ്പോലെ ആകുവാന്‍ സാധിക്കുകയില്ല.

തിരുത്തുന്ന താള്‍:- പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം

കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍

ചില ശീലങ്ങള്‍ മരണം വരെ തുടരും

അരിയെറിഞ്ഞാല്‍ ആയിരം കാക്ക

പൈസയെറിഞ്ഞാല്‍ ആരെയും എന്തിനും കിട്ടും എന്നും ഈ ചൊല്ലു അര്‍ത്ഥമാക്കുന്നു.

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ

പ്രാമാണ്യത്തത്തിനു അല്പം കുറവു സംഭവിച്ചു എന്നു കരുതി മഹത്വമൂള്ളവര്‍ അപമാനിക്കപ്പെടാന്‍ പാടില്ല..ആന ഒരു വലിയ ജീവിയാണ് .തൊഴുത്ത് പശുവിനെ കെട്ടുന്ന ഇടം ആണ്. ആനകളെ ആനപ്പന്തിയിലാണ് തളയ്ക്കാറ്.

നിത്യഭ്യാസി ആനയെ എടുക്കും

നിരന്തരമായ അഭ്യാസം കൊണ്ട് സാധാരണ മനുഷ്യനു കഴിയാത്ത പലകാര്യങ്ങളും ചെയ്യാം. പല സിദ്ധികള്‍ക്കു പുറകിലും കഠിനാധ്വാനം മാത്രമാണ് ഉണ്ടാവുക.



No comments: