For All Elephant Lovers....

Friday, February 26, 2010

ഗുരുവായൂരില്‍ ആനയെ നടയിരുത്താന്‍ ഏഴ് അപേക്ഷകള്‍

ഗുരുവായൂര്‍:ഗുരുവായൂരപ്പന് ആനയെ നടയിരുത്താന്‍ ഏഴ് അപേക്ഷകള്‍ ദേവസ്വത്തില്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരിയ്ക്കുന്നു.കൊമ്പന്‍ രാമചന്ദ്രന്‍ ചെരിഞ്ഞതോടെ ദേവസ്വത്തിലെ ആനകള്‍ 65 ആയികുറഞ്ഞു. ആനയെ നടയിരുത്താന്‍ സര്‍ക്കാരിന്റെ അനുമതി ലഭിയ്ക്കണമെങ്കില്‍ ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ദേവസ്വത്തിലെ വിദഗ്ധ സമിതി ആനയെ പരിശോധിക്കണം. ആനയ്ക്ക് എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പിന്നെയും കടമ്പകള്‍ നീളും. ആനയോടൊപ്പം 4 ലക്ഷം രൂപയും ആനക്കോപ്പുകളും ദേവസ്വത്തില്‍ നല്കണം. പ്രതീകാത്മകമായി ആനയെ നടയിരുത്തുന്ന വഴിപാട്കാരും ഉണ്ട്. 5 ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ചാല്‍ ദേവസ്വത്തിലെതന്നെ ഏതെങ്കിലും ആനയെ നടയിരുത്തും.

No comments: