For All Elephant Lovers....

Thursday, February 25, 2010

പ്രശസ്തരായ ആനകള്‍


  • സര്‍ക്കസ്സ ആന ‘വലുത്’ എന്ന വാക്കിന്റെ പര്യായമായി ഇംഗ്ലീഷില്‍ ചേര്‍ക്കപ്പെട്ടു. ബോയിങ്ങിന്റെ ജമ്പോ ജറ്റ് എന്ന പേര്‌ ഉദാഹരണമാണ് .

  • 1982-ല്‍ ദില്ലിയില്‍ നടന്ന ഒന്‍പതാമത് ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം “അപ്പു” എന്ന കുട്ടിയാനയായിരുന്നു. കേരളത്തില്‍ നിന്നുള്ള കുട്ടിനാരായണന്‍ എന്ന ആനയായിരുന്നു അപ്പുവായി ഗെയിംസ് വേദികളില്‍ നിറഞ്ഞത്. “ഏഷ്യാഡ് അപ്പു” എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ആന 2005 മേയ് 14-നു ചരിഞ്ഞു.

  • ഗുരുവായൂര്‍ കേശവന്‍ കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായ ആന. ഗുരുവായൂര്‍ കേശവന്‍ എന്ന പേരില്‍ പില്‍ക്കാലത്ത് ഈ ആനയെകുറിച്ച് ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.

  • തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തിലെ തൃശ്ശൂരിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലുള്ള ഈ ആന ഇന്ന കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും തലയെടുപ്പൂള്ളവനായി അറിയപ്പെടുന്നു. കണ്ടമ്പുള്ളീ ബാലനാരായണന്‍ (അവസാനകാലത്ത് നാണുഎഴുത്തശ്ശന്‍ ശിവശങ്കരന്‍ എന്നായിരുന്നു അറിയപ്പെട്ടത്) എന്ന ആന ചരിഞ്ഞതോടെ ആണ് തെച്ചിക്കോട്ടുകാ‍വ് ഈ സ്ഥാനം കയ്യടക്കിയത്.ഉയര്‍ന്ന മസ്തകവും അഴകൊത്ത ഉടലും ഉള്ള ഇവനു ഉത്സവസീസണുകളില്‍ ആവശ്യക്കാര്‍ ഏറെയാണ്. പലയിടത്തും റെക്കോര്‍ഡ് തുകയ്ക്കാണ് ഏക്കം.

  • ഗുരുവായൂര്‍ പത്മനാഭന്‍ കേരളത്തിലെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായുള്ള ആന. ഒരു ഉത്സവത്തിനു കേരളത്തില്‍ ഒരു ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് ഈ ആനക്ക് രണ്ടുലക്ഷത്തില്‍പരം രൂപ ഏക്കത്തുക ലഭിച്ചത്.

  • കേരളത്തിലെ ജീവിച്ചിരിക്കുന്നവരിൽ പ്രശസ്തരായ ചില ആനകൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,ഗുരുവായൂർ പത്മനാഭൻ,തിരുവമ്പാടി ശിവസുന്ദർ,പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ, മംഗലാംകുന്ന് കർണ്ണൻ,ഗുരുവായൂർ വലിയകേശവൻ, നാണു എഴുത്തശ്ശൻ ശ്രീനിവാസൻ,ചെർപ്പുളശ്ശേരി പാർത്ഥൻ.

  • ഡമ്പോ എന്ന ആന,വാള്‍ട് ഡിസ്നി കമ്പനിയുടെ ഒരു സിനിമയിലെ കേന്ദ്രകഥാപാത്രമായ പറക്കാന്‍ കഴിയുന്ന ഒരു ആനയാണ്.

  • ടഫ്റ്റ്സ് യൂണിവേര്‍സിറ്റിയുടെ ചിഹ്നം ജമ്പോ എന്ന ആനയാണ്.

  • അലബാമ യൂനിവേര്‍സിറ്റിയുടെ> Crimson Tide ചിഹ്നം "Big Al." എന്ന് പേരുള്ള ഒരാനയാണ്. ഈ പേര് എഴുപതുകളുടെ അന്ത്യത്തില്‍ ക്യാമ്പസ്സില്‍ നടത്തിയ ഒരു മത്സരം വഴി തിരഞ്ഞെടുത്തതാണ്.

  • ഓക്ക്‍ലാന്‍ഡ് അത്‌ലെറ്റിക്സിന്റെ ചിഹ്നം ഒരു വെളുത്ത ആനയാണ്.ന്യൂയോര്‍ക്ക് ജയന്റ്സിന്റെ മാനേജര്‍ ജോണ്‍ മക്‍ഗ്രോ പത്രപ്രവര്‍ത്തകരോട്, പുതിയ ടീമിന് പണം മുടക്കിക്കൊണ്ടിരുന്ന ഫിലാഡെല്‍ഫിയ വ്യവസായി ബെന്‍‌ജമില്‍ ഷൈബിന്റെ കയ്യില്‍ “ഒരു വെളുത്ത ആന” ഉണ്ടെന്ന് പറയുന്നതോടെയാണ് ഈ ആശയം ഉണ്ടായത്. കോണീ മാക്ക് അങ്ങനെ വെളുത്ത ആനയെ തന്റെ ടീമിന്റെ ചിഹ്നമാക്കി. പിന്നീട് ഈ ആന പല നിറങ്ങള്‍ സ്വീകരിക്കുകയും ചെയ്തു, ഇപ്പോള്‍ ഈ ആനയുടെ നിറമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് കാട്ടുപച്ചയാണ്. ടീമിന്റെ ചിഹ്നത്തിനെ ചുരുക്കി സ്റ്റോമ്പര്‍ എന്ന് വിളിക്കപ്പെടുന്നു.

  • തായ് ആന ഗാനമേള എന്ന പേരില്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്ന ആനകളുടെ ഒരു സംഘം ലാം‌പാങ്ങ് എന്നയിടത്തുള്ള ദേശീയ ആന സ്ഥാപനത്തില്‍ നിലവിലുണ്ട്.

  • ജോസഫ് മെറിക്ക് എന്ന വിക്റ്റോറിയന്‍ ഇംഗ്ലണ്ടിലുണ്ടായിരുന്ന ബ്രിട്ടിഷ് മനുഷ്യനെ തനിക്ക് ഉണ്ടായിരുന്ന വൈകൃതങ്ങള്‍ കാരണം “ആന മനുഷ്യന്‍” എന്നാണ് വിളിച്ചിരുന്നത്

  • അമേരിക്കന്‍ സംഗീത കൂട്ടമായ “വൈറ്റ് സ്റ്റ്‌റൈപ്പ്സിന്റെ” നാലാമത്തെ ആല്‍ബത്തിന് ആന എന്നാണ് പേരിട്ടിരുന്നത്. ഇതിന് കാരണം ഇവരുടെ മുഖ്യഗായകന്‍ ജാക്ക് വൈറ്റിന്റെ ആനപ്രേമമാണ്, ആനകള്‍ക്ക് തമ്മിലുള്ള അടുപ്പവും സ്നേഹവും ജാക്ക് വൈറ്റിനെ അതിശയിപ്പിച്ചിരുന്നു. ഈ ആല്‍ബം റോള്ളിങ്ങ് സ്റ്റോണ്‍ മാസികയുടെ “എക്കാലത്തേയും മികച്ച അഞ്ഞൂറ് ആല്‍ബങ്ങളില്‍” മുന്നൂറ്റി തൊണ്ണൂറാം സ്ഥാനത്തെത്തുകയുണ്ടായി.

No comments: